മടവൂർ:തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മടവൂർ മൃഗാശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു.മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത കടുകംവള്ളി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു.
വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ്, വാർഡ് മെമ്പർ മാരായ ബാബു, അബ്ദുൽ അസീസ്,EM വാസുദേവൻ, മുഹമ്മദ് പുറ്റാൾ,സോഷ്മ സുർജിത്ത്, ഷക്കീല ബഷീർ,ജുറൈജ്,PKE ചന്ദ്രൻ, സന്തോഷ് മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ആബിദ, മുൻ പഞ്ചായത്ത് മെമ്പർ മാരായ റിയാസ് ഖാൻ,TK അബൂബക്കർ മാസ്റ്റർ, വെറ്ററിനറി സർജൻ ഡോ ജീന ജോർജ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മാരായ അനീസ് ബാബു ബിനു വിജയൻ, വാർഡ് വികസന സമിതി കണ് വീനർ മുനീർ പുതുക്കുടി, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ ഫൈറുസ് എന്നിവരും പങ്കെടുത്തു.
Tags:
MADAVOOR