കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയെ പിടികൂടി. ഇന്നലെ വൈകീട്ടാണ് പ്രതി രക്ഷപ്പെട്ടത്.
നേരത്തെ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദ്ദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ വൈദ്യപരിശോധന നടത്തി ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനിരിക്കവെയാണ് ഒരാളെ കാണാതായത്. സ്റ്റേഷന്റെ പിന്‍ഭാഗത്തുകൂടെയാണ് പ്രതി രക്ഷപ്പെട്ടത്.
പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ ലോ കോളേജിനു പിന്നില്‍ നിന്നാണ് പ്രതിയെ പിടികൂടി. സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതിനും പ്രതിക്കെതിരെ കേസെടുക്കും.
കോഴിക്കോട് ചിൽഡ്രൻസ് ഹോം കേസ്; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്സോ 7, 8,വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ട്’ 77 പ്രകാരമാണ് അറസ്റ്റ്. ‘
ബംഗളൂരുവിൽ വച്ച് പെൺകുട്ടികളെ പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുകയും തുടർന്ന് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പെൺകുട്ടികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
കേസിൽ പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഈ പെൺകുട്ടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും.
Tags:
KOZHIKODE