Trending

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍.

നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാകും അനമതി ഉണ്ടാവുക. അതേസമയം പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയും പ്രവര്‍ത്തിക്കും.

ഹോട്ടലുകളിലും മറ്റും പാഴ്‌സല്‍ സൗകര്യം അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. മരുന്നു കടകള്‍, ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ആശുപത്രിയില്‍ പോകുവാനും വാക്‌സിനേഷനും നിയന്ത്രണം ഏര്‍പ്പെടുത്തില്ല. അതേസമയം, യാത്രക്കാര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഒപ്പം കരുത്തണം.

മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താവൂ. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. വര്‍ക്ക് ഷോപ്പുകള്‍ അടിയന്തര സാഹചര്യത്തില്‍ തുറക്കാന്‍ അനുമതിയുണ്ട്. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളുള്ളതിനാല്‍ കര്‍ശന പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right