Trending

റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ല.

റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പൊതുവിതരണ വകുപ്പ്  പുറത്തിറക്കിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്   നിര്‍ബ്ബന്ധമാണെന്ന് കാര്‍ഡുടമകളെ തെറ്റിദ്ധരിപ്പിച്ച് അമിത വില
ഈടാക്കി ചില കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കുന്നതായി പരാതികള്‍ ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

കാര്‍ഡുടമകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമായും എടുത്തിരിക്കണമെന്ന ഉത്തരവ് പൊതുവിതരണ വകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് പകരമായി ആധാര്‍ വലിപ്പത്തിലുള്ള ഇ-റേഷന്‍ കാര്‍ഡ്, പ്ലാസ്റ്റിക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എന്നിവയാണ് നിലവില്‍ അനുവദിക്കുന്നത്. സപ്ലെ ഓഫീസില്‍ വരാതെ തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വകുപ്പിന്റെ വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ കാര്‍ഡുടമകള്‍ക്ക്  കാര്‍ഡ് പ്രിന്റെടുത്ത് ഉപയോഗിക്കാം.

ഇ-റേഷന്‍ കാര്‍ഡിന് 25 രൂപ, പ്ലാസ്റ്റിക് സ്മാര്‍ട്ട് കാര്‍ഡിന് 65 രൂപ വീതമാണ് അക്ഷയകേന്ദ്രങ്ങളിലെ സര്‍ക്കാര് നിശ്ചയിച്ച പ്രിന്റിംഗ് ചാര്‍ജ്ജ്. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് തുടര്‍ന്നും അത് ഉപയോഗിക്കാം.
Previous Post Next Post
3/TECH/col-right