Trending

ബാലസാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.

എളേറ്റിൽ വായനശാല സ്ഥാപക സെക്രട്ടറിയും, വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന പി ഉസ്മാൻ മാസ്റ്ററുടെ സ്മരണാർത്ഥം ഉസ്മാൻ മാസ്റ്റർ സ്മാരക ഫൗണ്ടേഷനും എളേറ്റിൽ ഗ്രന്ഥാലയവും സംയുക്തമായി നൽകുന്ന ബാലസാഹിത്യ  പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.

2018, 2019, 2020, 2021 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധപ്പെടുത്തിയ ബാലസാഹിത്യ  രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്,  10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം, 

കൃതിയുടെ മൂന്നു കോപ്പികൾ  2022  മാർച്ച് മാസം 31 ന് മുമ്പ് "സെക്രട്ടറി - ഗ്രാമീണ വായനശാല & ഗ്രന്ഥാലയം, എളേറ്റിൽ - 673572  കോഴിക്കോട് ' എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം

ഫോൺ നമ്പർ: 9946702606
9847941717.
Previous Post Next Post
3/TECH/col-right