Trending

വാഴകൃഷിക്ക് ആനുകൂല്യം നൽകുന്നു.

എളേറ്റിൽ:സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും കിഴക്കോത്ത് കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന വാഴ കൃഷി വ്യാപന  പദ്ധതിയിൽ കർഷകർക്ക് ഹെക്ടറിന് 26250 രൂപ ധനസഹായം നൽകുന്നു. പദ്ധതി നിബന്ധനകൾക്ക് വിധേയമായി തോട്ടം അടിസ്ഥാനത്തിൽ കുറഞ്ഞത് 100 വാഴ എങ്കിലും പുതുതായി കൃഷി ചെയ്ത കർഷകർക്കാണ് ധനസഹായം നൽകുക.

കൂടാതെ കൃഷിയിടത്തിലെ മണ്ണ് പരിശോധന നടത്തുന്ന കർഷകർക്കാണ് അക്കൗണ്ടിലേക്ക് ധനസഹായം നൽകുക.നിലവിൽ വാഴകൃഷി ആരംഭിച്ച കർഷകർ ആനുകൂല്യം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നികുതി ശീട്ട് പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, കൃഷിയിടത്തിൽ നിന്നും പരിശോധനയ്ക്ക് ആയി 500ഗ്രാം മണ്ണ് എന്നിവ സഹിതം 2022 ജനുവരി 31നകം കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.
Previous Post Next Post
3/TECH/col-right