പൂനൂർ : ജി എം യു പി സ്കൂൾ പൂനൂരിൽ യു എസ് എസ് പ്രത്യേക പരിശീലന പരിപാടി "സജ്ജം 2022 " ബാലുശ്ശേരി ബി. പി.സി. ഡിക്ട മോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ.ശശീന്ദ്രദാസ് അധ്യക്ഷത വഹിച്ചു.
മോട്ടിവേഷൻ ക്ലാസ്, രക്ഷിതാക്കൾക്കുള്ള ക്ലാസ്, അതിഥി ക്ലാസ്, നിശാപഠനക്ലാസ്,നിരന്തര മൂല്യനിർണയം, മെന്റേർസ് ക്ലബ്, സ്‌റ്റുഡൻസ് റിസോർസ് ഗ്രൂപ്പ് തുടങ്ങിയ എഴ് ഇന കർമ്മ പരിപാടികൾ കൺവീനർ സി വി അബ്ദുൽ നാസർ വിശദീകരിച്ചു.
അധ്യാപക അവാർഡ് ജേതാവ് യു കെ ഷജിൽ പരിശീലനത്തിന് നേതൃത്വം നൽകി. എസ് എം സി ചെയർമാൻ ഷാഫി സക്കരിയ,കെ കെ അബ്ദുൽ കലാം, സലാം മലയമ്മ, കെ ശ്രീരേഖ,ഡി ആർ ദീപ്തി തുടങ്ങിയവർ സംസാരിചു .
Tags:
EDUCATION