Trending

വിജയികളെ അനുമോദിച്ചു.

പൂനൂർ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരള ബാലുശ്ശേരി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സംലടിപ്പിച്ച കലോൽസവത്തിലെ വിജയികൾക്ക് പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ അനുമോദനം നൽകി.

പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി അധ്യക്ഷയായി. പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഇ വി അബ്ബാസ്, എ പി ജാഫർ സാദിഖ്, വിവിയൻ, പി സജിന, കെ കെ ഷൈജു, നിരഞ്ജനലക്ഷ്മി, കെ അബ്ദുസലീം എന്നിവർ ആശംസകൾ നേർന്നു.

വി അബ്ദുൽ ബഷീർ സ്വാഗതവും എ കെ ജുമാന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right