Trending

കെ.എസ്.ആർ.ടി.സി. തൊഴിലാളികളെ പരസ്യമായി അവഹേളിക്കുന്ന ഗതാഗത മന്ത്രിപ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം:കെഎസ്ടിഇഒ(എസ്ടിയു).

കെ.എസ്.ആർ.ടി.സി.യിൽ നിരവധി ജീവനക്കാർ പല ഡിപ്പോകളിലും കോവിഡ് പിടിച്ച് ചികിത്സ തേടുമ്പോൾ സർവ്വീസ് മുടക്കാനായി മനപ്പൂർവ്വം വരാതിരിക്കുകയാണന്നും മാധ്യമ വാർത്തകൾ ചില ജീവനക്കാർ നടത്തുന്ന കള്ളപ്രചാരണമാണന്നും പറഞ്ഞ്  സത്യം മറച്ചുവെച്ച് തൊഴിലാളികളെ കുറ്റക്കാരാക്കി സമൂഹത്തിനിടയിൽ അപമാനിക്കുന്ന മന്ത്രി ഡിപ്പോകൾ തിരിച്ച് കോവിഡ് ബാധിച്ച തൊഴിലാളികളുടെ എണ്ണം പുറത്ത് വിടണമെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെഎ‌സ്ടിയു (എസ്ടിയു) സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

ബസ്സുകളിൽ കുത്തിനിറച്ച് യാത്രക്കാരെ കൊണ്ട് പോകുകയും പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്ന ജീവനക്കാർക്ക് വേണ്ട സുരക്ഷ ക്രമീകരണം പോലും നടത്താതെ ഒന്നാം കോവിഡ്  കാലത്ത് നാൽപ്പതിനടുത്ത് ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചിട്ട് പോലും  തിരിഞ്ഞ് നോക്കാത്ത മന്ത്രി  സർക്കാരിൻ്റെയും മാനേജ്മെൻറിൻ്റെയും വീഴ്ച മറച്ച് വെക്കാൻ വേണ്ടി നിരന്തരമായി കെഎസ്ആർടിസി തൊഴിലാളികളെ വളരെ മോശക്കാരായി പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണം, തൊഴിലാളികൾ ഇല്ലാതെ പല ഡിപ്പോകളിലും സർവ്വീസ് നടത്താനാകാതെ ബസ്സുകൾ കയറ്റിയിട്ട് തൊഴിലാളികൾ അധികമാണെന്ന് പച്ചക്കള്ളം പറയുന്ന മന്ത്രി  കേരളത്തിന് അപമാനമാണ്.

ഇടത് പക്ഷ സർക്കാർ കെഎസ്ആർടിസി തൊഴിലാളികൾക്ക് അവകാശപ്പെട്ട അർഹതപ്പെട്ട ആനുകൂല്യങ്ങൾ  നൽകാതെ രണ്ട് ശമ്പള പരിഷ്കരണത്തിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കേണ്ട തൊഴിലാളികളെ ശമ്പള പരിഷ്കരണത്തിൽ പോലും അപമാനിക്കുകയായിരുന്നു.അവധികൾ പോലും വെട്ടിക്കുറച്ച് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കി  പൊതുജനങ്ങൾക്കിടയിൽ  തങ്ങൾ നൽകുന്ന ഔദാര്യം പോലെ തൊഴിലാളികളുടെ ശമ്പളത്തിൽ വലിയ വർദ്ധനവ് നടത്തി എന്ന പ്രചാരണം നടത്തി തൊഴിലാളിക്ക് നക്കാപ്പിച്ച വർദ്ധനവ് മാത്രംനടത്തി തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു.

കെഎസ്ആർടി ജീവനക്കാരുടെ ജീവൻ രക്ഷിക്കാൻ വേണ്ട മുൻകരുതൽ എടുക്കാൻ സർക്കാർ തയ്യാറാവണമെന്നും സർക്കാർ ചേർത്ത് പിടിക്കേണ്ട കെഎസ്ആർടിസിയുടെ നട്ടെല്ലായ തൊഴിലാളികളെ സത്യം മനസ്സിലാക്കാതെ നിരന്തരം അവഹേളിക്കുന്ന നാണം കെട്ട പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും ഗതാഗത മന്ത്രി പിൻവാങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.

വർക്കിംഗ് പ്രസിഡണ്ട് ശിഹാബുദ്ധീൻ കുഴിമണ്ണയുടെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ മീറ്റിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി കബീർ പുന്നല ഉത്ഘാടനം ചെയ്തു.സംസ്ഥാന ഭാരവാഹികളായ സുരേഷ് ചാലിൽ പുറായിൽ, സാജിദ് മുണ്ടക്കയം, അബദുൽ ജലീൽ പുളിങ്ങോം, യൂസുഫ് പട്ടാമ്പി, ഗഫൂർ മണ്ണാർക്കാട്, കുഞ്ഞുമുഹമ്മദ് കല്ലൂരാവി, ശിഹാബ് പോരുവഴി എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന സെക്രട്ടറി സിദ്ദീഖലി മടവൂർ സ്വാഗതവും സംസ്ഥാന ട്രഷറർ റഫീഖ്പിലാക്കൽ നന്ദിയും പറഞ്ഞു,
Previous Post Next Post
3/TECH/col-right