അബുദാബി: അബുദാബിയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ആറ് പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ പേര് വിവരം ലഭ്യമായിട്ടില്ല.
ഡ്രോൺ ആക്രമണം നടന്നുവെന്നാണ് സംശയിക്കുന്നത്. അബുദാബി നാഷ്ണൽ ഓയിൽ കമ്പനിക്ക് സമീപത്താണ് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ നിർമ്മാണ മേഖലയ്ക്ക് സമീപത്തും ഇന്ന് തീപിടുത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് സംഭവത്തിനു പിന്നിലും ഡ്രോൺ ആക്രമണമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പറക്കുന്ന വസ്തുക്കൾ രണ്ട് സ്ഥലത്തും വീണതിനു ശേഷമാണ് തീപിടുത്തം ഉണ്ടായതെന്ന് അബുദായി പോലീസ് പറഞ്ഞു.തീപിടുത്തത്തിനും സ്ഫോടനത്തിനും ഇടയാക്കിയ സാഹചര്യം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎഇയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തു. സ്ഫോടനം തങ്ങളുടെ സൈനിക നടപടിയുടെ ഭാഗമാണെന്ന് യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു.
0 Comments