താമരശ്ശേരി: അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ കാന്തപുരത്തെ എം.കെ.സി. അബൂബക്കര്‍ വിശ്രമരഹിതനായ പൊതു പ്രവര്‍ത്തകനായിരുന്നുവെന്നും നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവാര്‍പ്പണം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. കാന്തപുരം യംഗ്മെന്‍സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സ്ഥാപകനും സെക്രട്ടറിയുമായിരുന്ന എം.കെ.സി. അബൂബക്കറിന്റെ സ്മരണക്കായി ക്ലബ് ഒരുക്കിയ വോളി ബോള്‍ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദനിക്കുന്നവന്റെ കണ്ണില്‍ തിളക്കവും, ചുണ്ടില്‍ ആശ്വാസത്തിന്റെ പുഞ്ചിരിയും വിരിയുന്നത് വരെ എം.കെ.സി. വിശ്രമിച്ചിരുന്നില്ല. മാതൃകാ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ നാട്ടുകാരുടെ അംഗീകാരവും സ്വീകാര്യതയും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിസ്വാര്‍ത്ഥ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ദേശീയാംഗീകാരം പോലും അദ്ദേഹത്തെ തേടിയെത്തിയിരുന്നുവെന്നത് തന്നെ ഈ മേഖലയില്‍ അദ്ദേഹം നല്‍കിയ മികച്ച സേവനങ്ങളുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രൗണ്ടിനായുള്ള സ്ഥലം ക്ലബ് വിലക്ക് വാങ്ങിയതായിരുന്നു. മേഖലയിലെ കായിക പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലന പരിപാടികള്‍ ഉള്‍പ്പെടെ ആരംഭിക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.ഗ്രൗണ്ട് ഉദ്ഘാടന ചടങ്ങില്‍ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഐ.പി. രാജേഷ്, ബ്ലോക്ക് മെമ്പര്‍ പി. സാജിത, വാര്‍ഡ് മെമ്പര്‍ കെ.കെ. അബ്ദുള്ള മാസ്റ്റര്‍, അജിത് കുമാര്‍, നാസര്‍ മാസ്റ്റര്‍ എകരൂല്‍, എ.പി. അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍, കെ.കെ. മുനീര്‍, ഷമീര്‍ബാവ, കെ.പി. സക്കീന, വി.പി. ഇബ്രാഹിം, സി.കെ. സതീഷ് കുമാര്‍ സംസാരിച്ചു.
ജന. സെക്രട്ടറി എന്‍.എം. ഫസല്‍ വാരിസ് സ്വാഗതവും, കെ.എം. രാജന്‍ നന്ദിയും പറഞ്ഞു.
0 Comments