Trending

പൂനൂർ സമസ്ത മഹൽ ഉദ്ഘാടനം; പ്രവാസി സംഗമം സംഘടിപ്പിച്ചു.

പൂനൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പൂനൂരിലെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി സംഗമം സംഘടിപ്പിച്ചു. അവേലം മനാറുൽ ഹുദ മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സയ്യിദ് അഷ്റഫ് തങ്ങൾ തച്ചം പൊയിലിന്റെ അദ്ധ്യക്ഷതയിൽ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു.

യു.എ.ഇ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് സയ്യിദ് ശുഹൈബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് മുഹമ്മദ് മോയത്ത് മുഖ്യപ്രഭാഷണം നടത്തി.

സ്വാഗതസംഘം ചെയർമാൻ എം.പി ആലിഹാജി, സയ്യിദ് മൻസൂർ അൽഹാദി, അബ്ദു റസാഖ് ദാരിമി, ഹാരിസ് മുസ്ല്യാർ , വാഹിദ് അണ്ടോണ, മുനീർ മേത്തടം, അഷ്റഫ് കോളിക്കൽ, ഇസ്മായിൽ മാസ്റ്റർ പ്രസംഗിച്ചു.

സി പി അസീസ് ഹാജി, ഫസൽ ഒ വി ,ഇഖ്ബാൽ മാസ്റ്റർ, ഷബീർ പി.കെ.സി, ബിച്ചി അവേലം, അലി തച്ചംപൊയിൽ, ഷാജൽ സി എച്ച് തുടങ്ങിയവർ സംബന്ധിച്ചു.പരിപാടിയിൽ ഷംസീർ തെംബത്ത് സ്വാഗതവും ജംഷീർ കുഞ്ഞാവ നന്ദിയും പറഞ്ഞു . 

സമസ്തയുടെ സമാദരണീയനായ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ജനുവരി 14 ന്(വെള്ളി)നാടിന് സമർപ്പിക്കുന്ന സമസ്ത മഹൽ (മർഹൂം എം.കെ മൊയ്തീൻ ഹാജി സ്മാരകം) ഉദ്ഘാടന സമാപന മഹാ സമ്മേളനത്തിൽ സാദാത്തീങ്ങും, നേതാക്കളും,ഉലമാക്കളും ധന്യമാക്കുന്ന വേദിയിൽ ഡോ: എം കെ മുനീർ എംഎൽഎ, നജീബ് കാന്തപുരം എം എൽ എ സത്താർ പന്തലൂർ , ബഷീർ ഫൈസി ദേശമംഗലം  തുടങ്ങിയവരും സംബന്ധിക്കും.
Previous Post Next Post
3/TECH/col-right