Trending

ഇ കെ ബീരാന്‍ കുട്ടി ഹാജി അനുസ്മരണം.

മങ്ങാട്:പൗര പ്രമുഖനും കേരള മുസ്ലിം ജമാഅത്ത് നേതാവുമായിരുന്ന കഴിഞ്ഞ ദിവസം നിര്യാതനായ  മങ്ങാട്  ഇ.കെ ബീരാന്‍ കുട്ടി ഹാജിയുടെ അനുസ്മരണ സമ്മേളനം ഇന്ന്  (വെള്ളി) മങ്ങാട്  പൂപ്പൊയിൽ വെച്ച് നടക്കും.

കേരള മുസ്ലിം ജമാഅത്ത് പൂപ്പൊയില്‍ യൂണിറ്റ് കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി മഹ്ളറത്തുല്‍ ബദ്‌രിയ്യ , ഖതമുല്‍ ഖുര്‍ആന്‍ , പ്രാര്‍ത്ഥനാ സമ്മേളനം എന്നിവയും നടക്കും.

പി കെ അബ്ദുല്‍ ഹമീദ് സഖാഫി , കെ കെ മൊയ്തീന്‍ കുഞ്ഞി ഫൈസി , പി കെ അഫ്സല്‍ അഹ്സനി , കെ കെ ജാഫര്‍ സഖാഫി , കെ പി നാസര്‍ മാസ്റ്റര്‍ , ടി പി അഷ്റഫ് മാസ്റ്റര്‍ , കെ കെ സകരിയ്യ സൈനി  തുടങ്ങിയവര്‍ സംസാരിക്കും.
Previous Post Next Post
3/TECH/col-right