പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള അനുമോദന യോഗം സംഘടിപ്പിച്ചു.
കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ വി വി പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി അധ്യക്ഷയായി.കോഴിക്കോട് ഡയറ്റ് സീനിയർ ലെക്ചർ യു കെ അബ്ദുന്നാസർ മുഖ്യാതിഥിയായി പങ്കെടുത്തു.
സംസ്ഥാന അധ്യാപക അവാഡ് ജേതാവ് യു കെ ഷജിൽ, ഇ വി അബ്ബാസ്, കെ അബ്ദുസ്സലീം, എ കെ എസ് നദീറ, കെ അബ്ദുൽ ലത്തീഫ്, എം ലിജിത, നിരഞ്ജന ലക്ഷ്മി, കെ കെ മുഹമ്മദ് നിയാസ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഫാത്തിമത്തു സഹരിയ്യ, എം കെ തീർത്ഥ രാജ്, പി ടി അഹമ്മദ് സനാബിൽ, എന്നിവർ സംസാരിച്ചു.
ഹെഡ്‍മാസ്റ്റർ വി അബ്ദുൽ ബഷീർ സ്വാഗതവും എ വി മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:
EDUCATION