പന്നിക്കോട്ടൂർ: ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ താമരശ്ശേരി നേത്ര ഫൗണ്ടേഷൻ ആശുപത്രിയുടെ സഹകരണത്തോടെ പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസയിൽ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
കെ കെ അതൃമാൻ ഹാജി അധ്യക്ഷനായി. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം ഉദ്ഘാടനം ചെയ്തു.
ജൗഹർ പൂമംഗലത്ത്, എം ആർ ആലിക്കോയ മാസ്റ്റർ, എൻ പി മൊയ്തീൻ കുഞ്ഞി ഹാജി, സലാം ഫൈസി, ടി പി മുഹ്സിൻ ഫൈസി, വി സി മുഹമ്മദ് ഹാജി, പി ടി കെ മരക്കാർ ഹാജി, ഹമ്മാദ് തങ്ങൾ, നേത്ര ഫൗണ്ടേഷൻ പ്രതിനിധി ജിജി എന്നിവർ സംസാരിച്ചു.
സഹദുദ്ദീൻ കുണ്ടത്തിൽ സ്വാഗതവും എം പി സി ഷുക്കൂർ നന്ദിയും പറഞ്ഞു.
Tags:
NARIKKUNI