എളേറ്റിൽ : അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എളേറ്റിൽ ജി എം യു പി സ്കൂൾ അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാലിഗ്രാഫി പ്രദർശനവും, കയ്യെഴുത്ത് മാഗസിൻ പ്രകാശനവും നടത്തി. പി ടി എ പ്രസിഡന്റ് റജ്ന കുറുക്കാംപൊയിലിന്റെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ എം വി അനിൽ കുമാർ മാഗസിൻ പ്രകാശനം ചെയ്തു. അലിഫ് ടാലന്റ് ടെസ്റ്റ് സംസ്ഥാനതല വിജയി ഹയ ഫാത്തിമ, ജില്ലാ മത്സര വിജയികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
സീനിയർ അസിസ്റ്റന്റ്
കെ. അബ്ദുൾലത്തീഫ്, സ്റ്റാഫ് സെക്രട്ടറി എൻ പി മുഹമ്മദ്, യു. പി എസ് ആർ ജി കൺവീനർ എംടി അബ്ദുൽ സലീം,
എൽ. പി എസ് ആർ ജി കൺവീനർ പി കെ റംല ബീവി, കെ സുലൈമാൻ, ആർ കെ ഹിഫ്‌സു റഹ്മാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
അറബി ക്ലബ്ബ് കൺവീനർ കെ. ജമീല സ്വാഗതവും, സി കെ അബ്ദുൽ അമീർ നന്ദിയും പറഞ്ഞു.
Tags:
EDUCATION