Trending

സ്മാർട്ട് സിറാജുദ്ധീൻ 2020: പദ്ധതി സമർപ്പണം ഒന്നിന്

കൊടുവള്ളി: വാവാട് സിറാജുദ്ധീൻ ഹയർ സെക്കൻഡറി മദ്റസയിൽ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയിൽ  20 ലക്ഷത്തിലധികം രൂപ ചിലവഴിച്ച്നടപ്പാക്കിയ സ്മാർട് സിറാജുദ്ധീൻ 2020 പദ്ധതി സമർപ്പണം 2022 ജനുവരിഒന്നിന് ശനിയാഴ്ച്ച നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പദ്ധതി വഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാതൃകയിൽ ക്ലാസ് മുറികൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ മദ്റസ കലാലയമാണിത്.ഓത്ത് പള്ളിയായി പ്രവർത്തിച്ച് തുടങ്ങിയ മദ്റസ കാൽ നൂറ്റാണ്ടിന് ശേഷം 1958 ലാണ് കെട്ടിടത്തോടെ മദ്റസ സംവിധാന രൂപത്തിലേക്ക് മാറിയത്.

വാവാട് ജി.എൽ.പി.സ്കൂളിൽ നടന്ന് വന്ന മതസ്ഥാപനം കേന്ദ്ര സർക്കാർ നിയമം മൂലം വിലക്കിയപ്പോൾ സ്കൂകൂളിൽ നിന്നും മദ്റസ സമീപമുള്ള പള്ളിയുടെ ഒരു മുറിയിലേക്ക് മാറുകയായിരുന്നു.വിവിധ കാലത്തെ പുന:രുദ്ധാരണ നിർമ്മിതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ന് കാണുന്ന എല്ലാ സൗകര്യങ്ങളുമുള്ള മദ്റസയായി മാറിയത്.പ്ലസ് ടു വരെ നിലവിൽ 350 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും പ്രവർത്തിച്ച് വരുന്നുണ്ട്.

ഏറ്റവും ആധുനിക രീതിയിലുള്ള പഠന - ഭൗതിക സൗകര്യങ്ങൾ ഒരുക്കി കുട്ടികൾക്ക് വിദ്യാഭ്യാസം സാദ്യമാക്കുകയാണ്സ്മാർട്ട് സിറാജുദ്ധീൻ 2020 പദ്ധതി വഴി ലക്ഷ്യമിട്ടത്.മദ്റസയിൽ അതിനായി സംവിധാനങ്ങൾ ഒരുത്തുകയും, ചുമരുകൾ പെയിൻറ് ചെയ്ത് പഠനാർഹമായ ചിത്രങ്ങൾ കൊണ്ട് അലംങ്കരിക്കുകയും ചെയ്തു.

പുതിയ ഫർണിച്ചർ, ഫാൻ, ഏസി, സ്മാർട്ട് ടി.വി, മൈക്ക് സെറ്റ് എന്നിവയുൾപ്പെടെ സ്ഥാപിച്ച് പൂർണ്ണമായും ഡിജിറ്റൽ ക്ലാസ് മുറികളാക്കി മാറ്റുകയുണ്ടായി. ഇതിന് പുറമെ മിനി ഓഡിറ്റോറിയം മാതൃകയിൽ മദ്റസ മുറ്റം സൗകര്യപ്പെടുത്തുകയും കവാടവും ചുറ്റുമതിലും നിർമ്മിക്കുകയും ചെയ്തു.ഇതോടെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ മദ്റസ കലാലയമായി വാവാട്സിറാജുദധിൻ മദ്റസ മാറിയിരിക്കുകയാണ്.

പരിപാടിക്ക് തുടക്കം കുറിച്ച് രാവിലെ ഒൻപത് മണിക്ക് പി.കെ.സി ബപ്പൻകുട്ടി ഹാജി പതാക ഉയർത്തും. തുടർന്ന് 10 മണിക്ക് സൗഹൃദ സംഗമം നടക്കും. മാപ്പിളപ്പാട്ട്ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യും. അഡ്വ.പി.കെ.സക്കരിയ്യ അധ്യക്ഷത വഹിക്കും.മത-സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കും.വൈകീട്ട് നാല് മണിക്ക് പ്രാർത്ഥനസംഗമവും മദറസ സന്ദർശന പരിപാടിയും  നടക്കും.കെ.അബ്ദുൽ ബാരി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മത ആത്മിയരംഗത്തുള്ളവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

വൈകീട്ട് 6.30ന് സ്മാർട്ട് സിറാജുദ്ധീൻ 2020 പദ്ധതി സമർപ്പണവും പൊതുസമ്മേളനവും നടക്കും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പദ്ധതി സമർപ്പണം ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം ഡോ.എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും.

വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ അബ്ദുവെള്ളറ, സ്മാർട്ട് 2020 ചെയർമാനും നഗരസഭ കൗൺസിലറുമായ പി.വി.ബഷീർ,  സബ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വാവാട്, മദ്റസ കമ്മിറ്റി ജന.സെക്രട്ടറി ആർ.കെ.ജാഫർ, ഒ.പി.മജീദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right