അനധ്യാപകർ നേരിടുന്ന മുഖ്യ പ്രശ്നങ്ങളായ ഹയർ സെക്കൻഡറി അധ്യാപക നിയമനം പങ്കാളിത്ത പെൻഷൻ തുടങ്ങിയ വിഷയങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിന് ബഹു എംഎൽഎ ക്ക് നിവേദനം നൽകി.
അബ്ദുൾ റഷീദ് സി പി അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുന്നാസ് വി പി മുഖ്യപ്രഭാഷണം നടത്തി.വിരമിച്ച ജീവനക്കാർക്കുള്ള ഉപഹാരവും ഉന്നത വിജയികൾക്കുള്ള സ്നേഹോപഹാരവും ബഹു എംഎൽഎ ചടങ്ങിൽ വെച്ച് നൽകുകയുണ്ടായി.
പഞ്ചായത്ത് പ്രസിഡൻറ് അബ്ദുറഹ്മാൻ ജെ ടി ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. ബിജു എ ഇ,കമൽ കമറുൽ ഇസ്ലാം, ഉമ്മർ വെള്ളലശേരി, നസീം എ പി, ഷൈജു എബ്രഹാം, മുഹമ്മദ് അഷ്റഫ് എ, നഫീസ പി പി എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ പൊന്നുമണി കെ കെ സ്വാഗതവും, അബ്ദുള്ള സി നന്ദിയും രേഖപ്പെടുത്തി.
0 Comments