കട്ടിപ്പാറ : ഞായറാഴ്ച ദിവസങ്ങളിൽ കട്ടിപ്പാറയിലേക്ക് ബസ് ഓടാത്തതിൽ യൂത്ത് കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
മലയോര മേഖലയായ കട്ടിപ്പാറയിലേക്ക് കല്യാണം, മരണം തുടങ്ങിയ വിവിധ ചടങ്ങുകളിലേക്ക് എത്തുന്ന ആളുകൾ ബസ് കിട്ടാതെ വലയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കട്ടിപ്പാറയിലെ സാധാരണക്കാർ ആയിട്ടുള്ള ആളുകൾ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകാൻ വാഹനം കിട്ടാതെ നിൽക്കുന്ന കാഴ്ചയും പതിവാണ്.
മറ്റുദിവസങ്ങളിൽ ബസ് ഓടുകയും ഞായറാഴ്ച മാത്രം ബസ് ഓടാ തിരിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് താമരശ്ശേരി ട്രാഫിക് പോലീസിനു പരാതി നൽകാൻ യോഗത്തിൽ തീരുമാനം ഉണ്ടായി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അബിൻ യു.കെ അധ്യക്ഷത വഹിക്കുകയും വിജീഷ് കിഴക്കഞ്ചേരി, വിനീത് പയോണ, മനീഷ് കേളൻമൂല, അനീഷ് തോമസ്,സരിൻ അമരാട്, അഷറഫ് വി. ഒ. ടി തുടങ്ങിയവർ സംസാരിച്ചു
Tags:
POONOOR