എളേറ്റിൽ:എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയവും കിഴക്കോത്ത്, നരിക്കുനി ലൈബ്രറി നേതൃ സമിതിയും സംയുക്തമായി സംഘടിപ്പിച്ച 'ഭരണഘടന - കാവലും കരുതലും' സെമിനാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.പി മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു.
വിഷയം അവതരിപ്പിച്ചു കൊണ്ട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ: പി.എൻ ഉദയഭാനു സംസാരിച്ചു.വിവിധ മത്സര വിജയികൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.സുധാകരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കരുണൻ മാസ്റ്റർ സംസാരിച്ചു.
ഗ്രന്ഥാലയം പ്രസിഡണ്ട് ബി.സി. ഖാദർ മാസ്റ്റർ അധ്യക്ഷം വഹിച്ച പരിപാടിയിൽ വി.പി. സുൽ ഫിക്കർ സ്വാഗതവും, ലൈബ്രറി സെക്രട്ടറി പി.പി സിദ്ധീഖ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS