അറബി ഭാഷ ഒരുപാട് പ്രത്യേകതകൾ ഉള്ള ഭാഷയാണെന്നും അറബി പഠിതാക്കൾക്ക് വിവിധ രാജ്യങ്ങളിലായി അനേകം തൊഴിലവസരങ്ങളാണ് ഉള്ളതെന്നും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി പറഞ്ഞു.വിവിധ ഭാഷകളുടെപഠനം പല സംസ്കാരങ്ങളുടെ പഠനം കൂടിയാണ്.പുതിയ കാലത്ത് വിവിധ ഭാഷകളുടെ പഠനം അനിവാര്യത കൂടിയാണെന്നും അവർ പറഞ്ഞു.
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് പുല്ലാളൂർ എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു സലീന സിദ്ധീഖലി.
പി.ടി.എ പ്രസിഡണ്ട് റഫീഖ് ചാത്തോത്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ ഷിൽന ഷിജു വിശിഷ്ടാതിഥിയായി സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി റാഫി ചെരച്ചോറ അറബിക് ദിന സന്ദേശം നൽകി.വി.പി മുഹമ്മദ്,നാസർ പി.പി,സരിത.കെ,ശ്രുതി പി.വി തുടങ്ങിയവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ്സ് വിചിത്ര കെ സ്വാഗതവും അബ്ദുൽ ഹസീബ് എം നന്ദിയും പറഞ്ഞു.
Tags:
EDUCATION