പൂനൂർ: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ പൂനൂർ മുബാറക് അറബിക് കോളേജിൽ പ്രവർത്തിക്കുന്ന കോച്ചിങ് സബ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ പി എസ് സി, യു പി എസ് സി മുതലായ മത്സരപ്പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരീക്ഷ പരിശീലനത്തിനായുള്ള 2022 ജനുവരി മുതൽ ജൂൺ വരെയുള്ള ഹോളിഡേ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ന്യുനപക്ഷ വിഭാഗത്തിൽപ്പെട്ട താല്പര്യമുള്ള മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന വിഭാഗത്തിൽ ഉള്ളവർക്ക് പ്രവേശനം ലഭിക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
9745 166 142 എന്ന നമ്പറിൽ കോർഡിനേറ്റരെ ബന്ധപ്പെടാവുന്നതാണ്.
ഈ മാസം 20 മുതൽ ഓഫീസിൽ നിന്നും അപേക്ഷാഫോം വിതരണം ചെയ്യും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 24.
.