Trending

കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപിഡ്​ പി.സി.ആർ നിരക്ക്​ കുറച്ചു; ഇനി 1580 രൂപ

പ്രവാസി സമൂഹത്തിന്‍റെ പ്രതിഷേധം വിജയം കണ്ടു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന്​ റാപിഡ്​ പി.സി.ആർ പരിശോധനക്ക്​ ഈടാക്കുന്ന അമിത നിരക്ക്​ അധികൃതർ കുറച്ചു. ഇനി മുതൽ 1580 രൂപയാണ്​ വിമാനത്താവളങ്ങളിൽ റാപിഡ്​ പി.സി.ആറിന്​ ഈടാക്കുക. നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ്​ വരുത്തിയിരിക്കുന്നത്​.

പുതിയ നിരക്ക്​ കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പാക്കി. ഉത്തരവ്​ പുറത്തിറങ്ങിയ ശേഷം ചൊവ്വാഴ്ച ഉച്ചക്ക്​ പുറപ്പെട്ട ഷാർജ വിമാനത്തിലെ യാത്രക്കാരിൽ നിന്ന്​ പുതുക്കിയ നിരക്കാണ്​ ഈടാക്കിയതെന്ന്​ കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു. തിരുവനന്തപുരം, നെടു​മ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളുമായി ഇതുസംബന്ധിച്ച്​ ബന്ധപ്പെ​ട്ടെങ്കിലും ഉത്തരവ്​ ലഭിച്ചിട്ടില്ല എന്ന മറുപടിയാണ്​ കിട്ടിയത്​.

റാപിഡ്​ പി.സി.ആറിന്​ അമിത നിരക്ക്​ ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ്​ പ്രവാസികൾക്കിടയിൽ ഉണ്ടായിരുന്നത്​.​കേരളത്തിൽ നിന്ന്​ ഏറ്റവുമധികം ആളുകൾ പോകുന്ന യു.എ.ഇയിലേക്കുള്ള യാത്രക്കാരാണ്​ വിമാനത്താവളത്തിൽ വച്ച്​​ റാപിഡ്​ പി.സി.ആർ ചെയ്യേണ്ടത്​. തൊഴിൽ തേടിപ്പോകുന്നവരടക്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരിൽ നിന്ന് 2,490 രൂപ ഈടാക്കുന്നത് നിർത്തലാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിരവധി പ്രവാസി സംഘടനകൾ​ രംഗത്തെത്തിയിരുന്നു.

യു.എ.ഇയിലേക്ക്​ പുറപ്പെടുന്നതിന്​ ആറ്​ മണിക്കൂറിനുള്ളിലാണ്​ റാപിഡ്​ പി.സി.ആർ എടുക്കേണ്ടത്​. യു.എ.ഇയിലെത്തുന്ന യാത്രക്കാർ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ നിന്ന്​ റാപിഡ്​ പി.സി.ആർ ചെയ്യണമെന്നത്​ യു.എ.ഇ സർക്കാറിന്‍റെ നിയമമാണെന്നും അരമണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന സാ​ങ്കേതികത ആയതിനാലാണ്​ അമിത ഫീസ്​ ഈടാക്കുന്നതെന്നുമായിരുന്നു വിമാനത്താവളം അധികൃതരുടെ വിശദീകരണം.

അന്നം തരുന്ന രാജ്യത്തിന്‍റെ നിയമം അനുസരിക്കാൻ തങ്ങൾ ബാധ്യസ്​ഥരാണെന്നും അന്യരാജ്യത്ത്​ ഉപജീവനമാർഗം തേടി പോകുന്ന സ്വന്തം ജനങ്ങളിൽ നിന്ന്​ അമിത ഫീസ്​ ഈടാക്കുന്നത്​ അവസാനിപ്പിക്കാനുള്ള നടപടികളാണ്​ കേന്ദ്ര-സംസ്​ഥാന സർക്കാരുകൾ എടുക്കേണ്ടതെന്നുമായിരുന്നു പ്രവാസികളുടെ ആവശ്യം.എയർപോർട്ട് അതോറിറ്റി ചുമതലപ്പെടുത്തിയവരാണ് പരിശോധന നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം.

മൂന്ന്​ ഏജൻസികളെയാണ്​ റാപിഡ്​ പി.സി.ആറിനായി നിയോഗിച്ചിരിക്കുന്നത്​. സാധാരണ ആർ.ടി.പി.സി.ആറിനെ അപേക്ഷിച്ച് ചെലവേറിയതും വേഗത്തിൽ ഫലം തരുന്നതും ആയ പരിശോധനയായതിനാലാണ് 2,490 രൂപ വാങ്ങേണ്ടി വരുന്നതെന്നാണ്​ ലാബുകാർ വിശദീകരിച്ചിരുന്നത്​.

- മുന്നാക്ക സംലാബുകൾ​ വൻ തുക മുടക്കിയാണ്​ റാപിഡ്​ പി.സി.ആറിനുള്ള ഉപകരണങ്ങൾ സജ്​ജമാക്കിയത്​ എങ്കിൽ അതിന്‍റെ എത്രയോ ഇരട്ടി ലാഭം ഒരാഴ്ചയിൽ നിന്ന്​ തന്നെ ഉണ്ടാക്കാൻ അവർക്ക്​ കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ട​​പ്പെട്ടിരുന്നു. ഉദാഹരണത്തിന്​, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്​ യു.എ.ഇയിലേക്ക്​ ആഴ്ചയിൽ 128 സർവീസുകളാണുള്ളത്​. ഒരു സർവീസിൽ ശരാശരി 200 യാത്രക്കാർ എന്ന്​ കണക്കാക്കിയാൽ ഒരുമാസം റാപിഡ്​ പി.സി.ആർ നടത്തുന്ന ഏജൻസികൾക്ക്​ കിട്ടുന്നത്​ 25.49 കോടി രൂപയാണ്​. അതായത്​ ആഴ്ചയിൽ 25,600 യാത്രക്കാരാണ്​ ഉണ്ടാകുക. അപ്പോൾ ആഴ്ചയിൽ ഇത്രയും യാത്രക്കാരിൽ നിന്നും റാപിഡ്​ പി.സി.ആർ ഇനത്തിൽ ഈടാക്കുന്നത്​ 63,744,000 രൂപയാണ്​. ഒരുമാസ​ത്തെ കണക്കെടുത്താൽ അത്​ 254,976,000 രൂപയാകും. നെടുമ്പാശ്ശേരിയിലെ മാത്രം കണക്കാണിതെന്നും കേരളത്തിലെ മറ്റ്​ വിമാനത്താവളങ്ങളിലെ കണക്ക്​ കൂടിയെടുത്താൽ ഇതിന്‍റെ ഇരട്ടി വരുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
Previous Post Next Post
3/TECH/col-right