Trending

മാപ്പിളപ്പാട്ട് എഴുത്തിലെ ശിൽപ്പ ഭംഗികൾസെമിനാർ സംഘടിപ്പിച്ചു

കൊടുവള്ളി:ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ വാർഷിക ആഘോഷ പരിപാടികളടെ ഭാഗമായി 'മാപ്പിളപ്പാട്ട് എഴുത്തിലെ ശിൽപ്പ ഭംഗികൾ ' സെമിനാർ സംഘടിപ്പിച്ചു.ലക്ഷണമൊത്ത മാപ്പിളപ്പാട്ടുകളിൽ ചില പാട്ടുകളെ ശുദ്ധ മലയാളത്തിൽ എഴുതിയതിൻ്റെ പേരിലും ഈണങ്ങൾ നൽകിയതിൻ്റെയും പേരിലും ഒഴിച്ച് നിർത്തുന്നത് അംഗികരിക്കാനാവില്ലെന്ന് സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഓമശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.അബദുൽ നാസർ ഉദ്ഘാടനം ചെയ്തു.അഷ്റഫ് വാവാട് അധ്യക്ഷത വഹിച്ചു.ഗാന രചയിതാക്കളായ പക്കർ പന്നൂർ,ബാപ്പുവാവാട്, എഴുത്തുകാരനും ഗാന നിരുപകനുമായ റഷീദ് പി.സി. പാലം എന്നിവർ സെമിനാറിൽ വിഷയാവതരണം നടത്തി.യുവ കവി കെ.എം. റഷീദിൻ്റെ 'നിഴലിനെ ഓടിക്കുന്ന വിദ്യ' കവിതാ സമാഹാരത്തിൻ്റെ പരിചയവും നടന്നു.

ഗ്രാമ പഞ്ചായത്ത് അംഗം പി.ഇബ്രാഹിം, കെ.ഇബ്രാഹിം ഓമശ്ശേരി, ടി.അബ്ദുല്ല മാസ്റ്റർചേന്ദമംഗലൂർ, മുജീബ് റഹ്മാൻ കരുവൻപൊയിൽ,കെ.എം.റഷീദ്,അബ്ദുറഹിമാൻ പന്നൂർ തുടങ്ങിയവർ സംസാരിച്ചു.പാട്ടുകളുടെ അവതരണവും നടന്നു.



Previous Post Next Post
3/TECH/col-right