മുക്കം: കാരശ്ശേരി കക്കാട് പുതിയേടത്ത് നജീബ് സുധീന ദമ്പതികളുടെ മകൻ നിഹാൽ (11) കാരശ്ശേരി ഇരുവഞ്ഞിപുഴയിൽ ഇന്നലെ വൈകിട്ട് 3.30 ന് കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചു. കൊടിയത്തൂർ ജി.എം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് സംഭവം. അസ്വാഭികത തോന്നിയ കൂട്ടുകാർ ഇതിനെ തുടർന്ന് തൊട്ടടുത്തുള്ള നാട്ടുകാരെ വിവരം അറീയിക്കുകയും പിന്നീട് മുക്കത്ത് നിന്ന് വന്ന ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയതിനെ തുടർന്ന് കുട്ടിയെ കണ്ട് കിട്ടുകയും ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരണപ്പെടുകയുമായിരുന്നു.
നദീം, നാദിയ, സിംല എന്നിവർ സഹോദരങ്ങളാണ്.
Tags:
OBITUARY