Trending

യാത്രയയപ്പും,അനുമോദനവും.

പൂനൂർ: 24 വർഷക്കാലം നീണ്ടു നിന്ന സേവനത്തിനു ശേഷം കാന്തപുരം ജി.എൽ.പി.സ്ക്കൂളിൽ നിന്ന് പ്രമോഷൻ നേടിയ പാത്തുമ്മ ടീച്ചർക്ക് പി.ടി.എ സമുചിതമായ യാത്രയയപ്പു നൽകി.

കോവിഡ് മഹാമാരിക്ക് ശേഷം സ്ക്കൂൾ തുറക്കുന്ന സമയത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യുവ കാന്തപുരത്തിൻ്റെ ഭാരവാഹികളായ ജാബിദ്, റഫീഖ് NHR എന്നിവരെയും മാതൃസമിതി അംഗങ്ങളെയും യോഗത്തിൽ വെച്ച് ആദരിച്ചു.

പി.ടി.എ പ്രസിഡണ്ട് നവാസ് മേപ്പാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാജൻ മാണിക്കോത്ത്, ആർഷി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൈനബ എൻ.കെ.എം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right