എളേറ്റിൽ : ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ച് എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ് ) റെഡ് റിബൺ കാമ്പയിനും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ഡോ.മുഹമ്മദ് ബഷീർ പി.പി ക്ലാസിന് നേതൃത്വം നൽകി. ജസീം അലി ,ആയിഷ മിൻഹ, സാലിക്ക പർവിൻ, അനീന ഷറിൻ, റിദ ബഷീർ ,കെ എം സുബൈർ തുടങ്ങിയവർ സംസാരിച്ചു.
Tags:
EDUCATION