Trending

എസ്.വൈ.എസ് സംഘടനാ ശാക്തീകരണ യജ്ഞത്തിന് തുടക്കമായി.

കൊടുവള്ളി : ഡിസംബർ 1 മുതൽ 2022 മെയ് 31 വരെ 6 മാസക്കാലം നീണ്ട് നിൽക്കുന്ന എസ്.വൈ.എസ് കൊടുവള്ളി മണ്ഡലം സംഘടനാ ശാക്തീകരണ കാംപയിന് പ്രഖ്യാപന സംഗമത്തോടെ തുടക്കമായി.

യൂണിറ്റ് - പഞ്ചായത്ത് - മണ്ഡലം തലങ്ങളിൽ അസ്മരണ സദസ്സുകൾ, ആമീയ സംഗമങ്ങൾ, പ്രഭാഷണങ്ങൾ, വിഭവസമാഹരണം, റിലീഫ് പ്രവർത്തനങ്ങൾ,ഇഫ്ത്വാർ സംഗമങ്ങൾ തുടങ്ങിയ വിവിധ പദധതികൾ കാംപയിൻ കാലയളവിൽ നടക്കും. പ്രഖ്യാപന സംഗമത്തിൽ കെ.അബ്ദുള്ള ബാവ പ്രാർത്ഥന നടത്തി. എ.പി.എം ബാവ ജീറാനി അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ അബ്ദുർറസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് ദാരിമി കാംപയിൻ ലോഗോ മുഹമ്മദ് ഹൈതമിക്ക് നൽകി പ്രകാശനം ചെയ്തു.

ഔദ്യോഗിക സുപ്രഭാതം സ്കീം നടപ്പാക്കുന്നത്തിൽ മികവ് പ്രകടിപ്പിച്ച കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റിക്കുള്ള ഉപഹാര സമർപ്പണവും മുഖ്യപ്രഭാഷണവും ആബിദ് ഹുദവി തച്ചണ്ണ നിർവ്വഹിച്ചു. സി.എം.കെ തങ്ങൾ സമാപന ദുആ നടത്തി. ടി.കെ ഖാദർ ബാഖവി, റഹീം ഹാജി, എ.ടി മുഹമ്മദ്, എൻ.എം ബഷീർ ഹാജി, ടി.സി അബ്ദുൽ ഖാദർ, കെ.പി സൈനുദ്ദീൻ, ടി സുബൈർ മാസ്റ്റർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right