എളേറ്റിൽ:കൻസു സആദ രചയിതാവും ഹിദായത്തുൽ അനാം മഹല്ല് ഖാളിയുമായ പി.വി.അബ്ദുറഹിമാൻ മുസ്‌ലിയാരെ തറോൽ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ആദരവ് നൽകി.സമസ്ത കേന്ദ്ര മുശാവറ മെമ്പറും ഒട്ടനേകം പണ്ഡിതന്മാരുടെ ഗുരുനാഥനുമായിരുന്ന പൊന്മള ഫരീദ് മുസ്ലിയാരുടെ സ്മരണാർത്ഥം രചിക്കപ്പെട്ടതാണ് "കൻസു സആദ".കൊറോണക്കാലത് ലഭിച്ച ഒഴിവു സമയം മുതലെടുത്തുകൊണ്ടാണ് പിവി ഉസ്താദ് ഈ രചനക്ക് മുതിർന്നത്.അറബി കാവ്യമായി ഇറക്കിയ ഈ കൃതി പിന്നീട് പലരുടെയും ആവശ്യം മാനിച്ചു കൊണ്ട് മലയാളത്തിലും അദ്ദേഹം തന്നെ രചിക്കുകയുണ്ടായി.
മഹല്ല് പ്രസിഡന്റ് അധ്യക്ഷനായ പരിപാടി ടി.വി.സൈദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.ടി.എ ഹുസൈൻ ബാഖവി കിതാബിനെ പരിചയപ്പെടുത്തി സംസാരിച്ചപ്പോൾ എംവി ഹംസ മുസ്‌ലിയാർ ആത്മീയ പ്രഭാഷണം നടത്തി.ഖാദർ ബാഖവി,അബ്ദുറഹിമാൻ കുട്ടി മുസ്‌ലിയാർ,ഇബ്രാഹിം ഫൈസി,ജുനൈദ് ബാഖവി,അഷ്‌റഫ് ബാഖവി,ഹുസൈൻ മാസ്റ്റർ,കെപി അഹ്മദ്‌കുട്ടി മാസ്റ്റർ,പിടി സലാം,കബീർ മാസ്റ്റർ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മഹല്ല് സെക്രട്ടറി പിടി നാസർ സ്വാഗതവും സാലിഹ് നിസാമി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS