എളേറ്റിൽ:എളേറ്റിൽ എംജെ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ പി. ടി. എ യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കൊടുവള്ളി നിയോജകമണ്ഡലം എം എൽ എ ഡോക്ടർ എം കെ മുനീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകരായ പി.ഷഫീഖ്, ജസീല മജീദ്, എ കെ കൗസർ, കെ. കെ ജസീർ എന്നിവരെ എം. എൽ എ അനുമോദിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിപി നസ്റി, പ്രിയങ്ക കരൂഞ്ഞിയിൽ, ടി എം രാധാകൃഷ്ണൻ, മാനേജർ പി പി ഹബീബ് റഹ്മാൻ, എം മുഹമ്മദലി, സി. സുബൈർ, എം സി യൂസുഫ്, നിഷ ടീച്ചർ എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രെസ് എൻ. എ വഹീദ സ്വാഗതവും എഡ്യൂകെയർ കൺവീനർ കെ കെ ജസീർ നന്ദിയും പറഞ്ഞു.