Trending

പന്നിക്കോട്ടൂർ ഗവ. എൽ പി സ്ക്കൂളിൽ പി ടി എ കമ്മിറ്റി രൂപീകരിച്ചു.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിൽ രക്ഷാകർതൃസമിതി യോഗം വാഡ് മെമ്പർ ജസീലാ മജീദ് ഉദ്ഘാടനം ചെയ്തു. ടി പി അജയൻ അദ്ധ്യക്ഷനായി. സ്കൂളിൻ്റെ അക്കാദമികവും ഭൗതികവുമായ വികസനം യോഗം ചർച്ച ചെയ്തു. പുതിയ പി ടി എ കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികളായി പി ടി സിറാജുദ്ദീൻ (പ്രസിഡൻ്റ്), എൻ കെ മുഹമ്മദ് മുസ്ല്യാർ (വൈസ് പ്രസിഡൻ്റ്), ഒ പി മുഹമ്മദ് (സെക്രട്ടറി) ജിനി ഷാജി (എം പി ടി എ ചെയർപേഴ്സൻ), ടി പി അജയൻ (എസ് എം സി ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു. 

എൻ കെ മുഹമ്മദ് മുസ്ല്യാർ, പി ടി സിറാജുദ്ദീൻ, മുബാറക് ഫൈസൽ, ബി സി അബ്ദുൽ ഖാദർ, ടി പി ഷൈലേഷ് എന്നിവർ സംസാരിച്ചു. ഒ പി മുഹമ്മദ് സ്വാഗതവും വി ഷാഹിദ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right