റിയാദ്:ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി ആഭ്യന്തര മന്ത്രാലയം.
ഡിസംബർ 1 ബുധനാഴ്ച പുലർച്ചെ ഒരു മണി മുതലാണ് അനുമതി പ്രാബല്യത്തിൽ വരിക.
ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, പാകിസ്ഥാൻ, വിയ്റ്റ്നാം, ബ്രസീൽ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം.
ഇതോടെ ഡിസംബർ 1 മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകുന്ന ഏത് വിഭാഗക്കാർക്കും സൗദി വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം താമസിക്കതെ തന്നെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം.
അതേ സമയം ഇങ്ങനെ പ്രവേശിക്കുന്നവർ സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവരാണെങ്കിലും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം.
നേരത്തെ ഇളവുണ്ടായിരുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ പഴയത് പോലെ തുടരും. അവർക്ക് 5 ദിവസ ക്വാറന്റീൻ വേണ്ട.
Tags:
INTERNATIONAL