പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് എഡ്യൂക്കെയർ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചങ്ക് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കൗമാര ശാക്തീകരണ ക്ലാസ്സുകൾ നൽകി വിദ്യാർഥികളെ പഠന മേഖലയിലേക്ക് ആകർഷിക്കുന്നതാണ് പദ്ധതി.
പദ്ധതി എ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.അബ്ദുസ്സലീം അദ്ധ്യക്ഷനായി. മെൻ്റർ യു കെ ഗോകില ക്ലാസ്സിന് നേതൃത്വം നൽകി.
മെന്റർമാർ, അധ്യാപകർ, ഉയർന്ന ക്ലാസ്സുകളിലെ കുട്ടികൾ, വൈദഗ്ദ്യമുള്ള രക്ഷിതാക്കൾ എന്നിവരെ പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സ് നൽകുന്നത്. നദീറ എ കെ എസ് സ്വാഗതവും കെ മുബീന നന്ദിയും പറഞ്ഞു.
Tags:
EDUCATION