പൂനൂര്‍ : 1948 ല്‍ സ്ഥാപിതമായ മങ്ങാട് മദ്രസത്തുല്‍ ഇസ്ലാമിയ്യയുടെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്കഘാടന കര്‍മ്മവും 40 വര്‍ഷത്തോളം മദ്റസയില്‍ സേവനം ചെയ്ത എ കെ മുഹമ്മദ് മുസ്ല്യാരെ ആദരിക്കല്‍ ചടങ്ങും ഇന്ന് നടക്കും.
ഉച്ചക്ക് 2 മണിക്ക് മദ്റസാ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്ത്യ മത്സരങ്ങളോടെ പരിപാടി ആരംഭിക്കും.വൈകുന്നേരം 6 മണിക്ക് നവീകരിച്ച കെട്ടിടത്തിന്‍റെ ഉല്‍ഘാടന കര്‍മ്മം ഒ അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് സി വി ടി തങ്ങള്‍ നിര്‍വ്വഹിക്കും.
പി അബ്ദുല്‍ അസീസ് സഖാഫി മുഖ്യ പ്രഭാഷണവും,നൗഫല്‍ മങ്ങാട് അനുമോദന ഭാഷണവും നടത്തും.എ പി അബ്ദുറഹിമാന്‍ കുട്ടി ഹാജി ഉപഹാര സമര്‍പ്പണവും സി അബ്ദുല്‍ മജീദ് മാസ്റ്റര്‍ സമ്മാന വിതരണവും ടി പി അബ്ദുല്‍ ഖാദര്‍ ഹാജി മെമന്‍റോ വിതരണവും നിര്‍വ്വഹിക്കും.
ടി അബ്ദുല്‍ സലാം , എന്‍ അബ്ദുള്ള മാസ്റ്റര്‍ , കെ കെ മൊയ്തീന്‍ മുസ്ല്യാര്‍ , പി സി അബ്ദുറഹിമാന്‍ ലത്വീഫി , ടി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ , പി സി ഉബൈദ് മാസ്റ്റര്‍ , ഹംസ മുസ്ല്യാര്‍ , മുഹമ്മദ് ഖാസിം മുസ്ല്യാര്‍ , പി സി മുഹമ്മദ് , മുനീര്‍ തൊളോത്ത് , സജീര്‍ പി പി തുടങ്ങിയവര്‍ സംസാരിക്കും.സമാപന പ്രാര്‍ത്ഥനക്കും മൗലിദ് പാരായണത്തിനും പി കെ അഫ്സല്‍ അഹ്സനി നേതൃത്വം നല്‍കും.
Tags:
POONOOR