Trending

പടനിലം പാലം:ശോചനീയാവസ്ഥ പരിഹരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്നു - എസ്ഡിപിഐ

കൊടുവള്ളി:
പടനിലം പാലത്തിന്റെ നിർമ്മാണ പ്രവത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്‌ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരാമ്പ്രത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.ആരാമ്പ്രം അങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം പാലത്തിന്റെ പരിസരത്ത് ധർണ്ണാ സമരത്തോടെ സമാപിച്ചു.

എസ്ഡിപിഐ മടവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജമാലുദ്ദീൻ മാസ്റ്റർ,സലീം കാരാടി,പി.കെ.മൊയ്‌ദീൻ കോയ, മുഹമ്മദ്‌ പുല്ലാളൂർ തുടങ്ങിയവർ നേതൃത്വം നൽകി.എസ്‌ഡിപിഐ ജില്ലാ പ്രസിഡണ്ട്‌.പി.ടി അഹമ്മദ്‌ ധർണ്ണ ഉദ്ഘാ ടനം ചെയ്തു. അര നൂറ്റാണ്ടിലധികം പഴക്കം ചെന്ന പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തവർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും, ജനങ്ങളുടെ ആവശ്യങ്ങളുടെ മുൻഗണനാക്രമം അവഗണിച്ച് കൊണ്ടോ,ആശങ്കകളെയും എതിർപ്പുകളെയും ധിക്കരിച്ച് കൊണ്ടോ അല്ല വികസനം സാധ്യമാക്കേണ്ടത് എന്നും  ജനസൗഹൃദ വികസനമാണ് നാടിന് ഗുണകരമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സലീം കാരാടി അധ്യക്ഷനായി. എഴുത്തുകാരനും,കേരള സംസ്ഥാന ഹരിതവ്യക്തി പുരസ്കാര ജേതാവുമായ വി.മുഹമ്മദ്‌ കോയ, മാധ്യമ പ്രവർത്തകൻ മുസ്തഫ നുസരി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.ഇ.പി.റസാഖ്‌ ആരാമ്പ്രം,കൊന്തളത്ത് റസാഖ് മാസ്റ്റർ,നസ്‌ല ഇഖ്ബാൽ, അഷ്‌റഫ്‌ പാലങ്ങാട്,വി എം അബ്ദുൽ മുനീർ,പികെ  മൊയ്‌ദീൻകോയ  എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right