മടവൂർ :കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും കുട്ടി ശാസ്ത്രജ്ഞൻമാരെ കണ്ടെത്തുന്നതിനും വേണ്ടി കൊടുവള്ളി ഉപജില്ല നടത്തിയ ശാസ്ത്രരംഗം പരിപാടിയിൽ മടവൂർ എ യു പി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി.
യു പി തല പ്രോജക്ടിൽ പി കെ ശബാന ഷെറിനും, 'വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം 'പരിപാടിയിൽ ആയിഷ ഫസ്മിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശാസ്ത്രഗ്രന്ഥാ സ്വാദനത്തിൽ ദിയ ഫാത്തിമ യും ജീവചരിത്രക്കുറിപ്പിൽ റിംഷ യും രണ്ടും മൂന്നും സ്ഥാനം നേടി.
ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം സജീവമായ വിദ്യാലയ അന്തരീക്ഷത്തിൽ തിളക്കമാർന്ന വിജയം നേടിയ സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും .
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ്
കൗൺസിലും പി ടി എ യും അനുമോദിച്ചു.
പരിപാടിയിൽ പി ടി എ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ, പ്രധാനാധ്യാപകൻ എം അബ്ദുൽ അസീസ്, എസ് ആർ ജി കൺവീനർ വി ഷക്കീല ടീച്ചർ , ശാസ്ത്രരംഗ കൺവീനർ കെ ഹാഫിറ , നൗഷാദ് എം കെ പങ്കെടുത്തു.
Tags:
MADAVOOR