Trending

എളേറ്റിൽ ജി.എം .യു .പി സ്കൂൾ ശിശുദിനാഘോഷം 2021 - "മിന്നാമിന്നിക്കൂട്ടം"

എളേറ്റിൽ:എളേറ്റിൽ ജി.എം .യു .പി സ്കൂൾ  ശിശുദിനാഘോഷം 2021 - "മിന്നാമിന്നിക്കൂട്ടം" സ്കൂൾ അങ്കണത്തിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പരിപാടി ഹെഡ്മാസ്റ്റർ എം.വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയുടെ പുനരാവിഷ്കാരം നടന്നു. ജവഹർലാൽ നെഹ്രുവിൻ്റെ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനായി പുസ്തകപ്രദർശനം നടത്തി.

എൽ.പി വിഭാഗം കുട്ടികൾ ശിശുദിന ഗാനത്തിന് ചുവടു വച്ചു. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളായ സെയ്ത് അബാൻ, മുഹമ്മദ് നജാദ്, മുഹമ്മദ് യാമീൻ എന്നിവരുടെ മനോഹരമായ ഗസൽ അവതരണവും ഉണ്ടായിരുന്നു.

സീനിയർ അസിസ്റ്റൻ്റ് കെ.അബ്ദുൽ ലത്തീഫ് ,സ്റ്റാഫ് സെക്രട്ടറി എൻ.പി.മുഹമ്മദ്,SRG കൺവീനർ  എം.ടി.അബദുസ്സലീം,  നിജിഷ, ഉഷ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

കൺവീനർ ധന്യ.വി.ആർ സ്വാഗതവും, SRG LP റംലാബീവി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right