നരിക്കുനി: പന്നിക്കോട്ടൂർ കുണ്ടായി മുഹമ്മദ് യമീന്റെ മരണം ഗ്രാമത്തിന്റെ നൊമ്പമായി.വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മാതാവിന്റെയും സഹോദരിയുടെയും കൂടെ വീട്ടിലേക്ക് മടങ്ങിയ രണ്ടര വയസ്സുകാരന്റെ ദാരുണമരണമാണ് നാടിന്റെ വിലാപമായത്.
അയല്‍വീട്ടിലെ വിവാഹം കഴിഞ്ഞ ശേഷമുള്ള സല്‍ക്കാരത്തിന് പോകാന്‍ രണ്ടര വയസ്സുകാരന് ഉമ്മയുടെ മുന്നില്‍ പിടിവാശി കാണിച്ചപ്പോള്‍ കൊണ്ടുപോവാതിരിക്കാന്‍ ആ ഉമ്മയുടെ മനസ്സ് അനുവദിച്ചില്ല.അങ്ങനെ മാതാവ് സനയുടെയും സഹോദരി ഇസ ഫാത്തിമയുടെയും കൂടെ മുഹമ്മദ് യമീനും സല്‍ക്കാരത്തിന് പോവുകയായിരുന്നു.
യമീനടക്കം പതിനൊന്ന് പേര്‍ക്കാണ് ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്.ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട മുഹമ്മദ് യമീനെ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു.
വിദേശത്തുള്ള പിതാവ് അക്ബര്‍ വിവരമറിഞ്ഞ് നാട്ടിൽ എത്തിയിട്ടുണ്ട്, കനത്ത മഴയിലും കണ്ണീര് തോരാതെ ജനം മുഹമ്മദ് യമീെന്റ വീട്ടിലേക്ക് ഒഴുകി. ഉറ്റവരെയും ഉടയവരെയും ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് അവിടെ എത്തുന്നവര്‍.
കൊടുവള്ളി എം.എല്‍.എയുമായ എം.കെ. മുനീര്‍ നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി മെഡിക്കല്‍ ഓഫിസറും മറ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റുമായി കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Tags:
NARIKKUNI