താമരശ്ശേരി: അമ്പായത്തോട്ടിൽ നായയുടെ കടിയേറ്റ് യുവതിക്ക് സാരമായി പരിക്കേറ്റു.
നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂർ എസ്‌റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ ചെറുമകൻ റോഷൻ്റെ വളർത്തുനായയാണ് റോഡിൽ വെച്ച് യുവതിയെ കടിച്ചത്.
അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്.ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു.
ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണ്.നായയുടെ അക്രമം തുടർക്കഥയായത് കാരണം നാട്ടുകാർ രോഷാകുലരായി, നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
തുടർന്ന് അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റേറ്റിൽ മീനംകുളത്തുചാൽ ബംഗ്ലാവിൽ താമസിക്കുന്ന അന്തരിച്ച ജോളി തോമസിൻ്റെ ചെറുമകനും, ബാബുമോൻ്റെ മകനുമായ റോഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നു രാവിലെ മദ്രസയിൽ പോയ കുട്ടിയെ കൂട്ടാൻ പോയ അമ്പായത്തോട് മിച്ചഭൂമിയിൽ താമസക്കാരിയായ ഫൗസിക്കാണ് നായയുടെ കടിയേറ്റത്.മുമ്പും ഇതേ നായ നിരവധി പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
യുവതിയെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം നായയുടെ ഉടമയായ റോഷൻ തോക്കു ചൂണ്ടി അമ്പായത്തോടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
Tags:
THAMARASSERY