നരിക്കുനി:പന്നിക്കോട്ടൂർ കുണ്ടായിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച രണ്ടര വയസുകാരനൻ മുഹമ്മദ് യമീന്റെ ഉമ്മ സനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശാരീരിക അസ്വസ്ഥ്യത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തിലുള്ള 10 കുട്ടികളും ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് സൂചന.അതേസമയം ഇവർ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ വീട്ടിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
വ്യാഴാഴ്ച ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം തച്ചംപൊയിലിലുള്ള വധുവിന്റെ വീട്ടിലുക്കുള്ള സംഘത്തിൽ മരണപ്പെട്ട യമീനും, ഉമ്മ സനയും, സഹോദരി ഇസ ഫാത്തിമയും പോയിരുന്നു. ഇവിടുന്ന് കഴിച്ച ചിക്കൻ റോളിൽ നിന്നുമാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു.
അതേ സമയം വിവാഹ ചടങ്ങിലേക്ക് ഭക്ഷണമെത്തിച്ച രണ്ട് ബേക്കറികളും,കുട്ടമ്പൂരിലെ ഒരു ഹോട്ടലും അധികൃതര്‍ അടപ്പിച്ചുട്ടുമുണ്ട്.