Trending

ഹ്രസ്വകാല ജേർണലിസം കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.

റിയാദ്: ചേമ്പർ ഓഫ് എജുക്കേഷന്റെയും, ടി.സി.എൻ ഇന്റർനാഷണൽ കൊമേഴ്സിന്റെയും ആഭിമുഖ്യത്തിൽ
കൾട്ടിവേഴ്സിറ്റി നൽകുന്ന
'ഫെല്ലോഷിപ്പ് ഇൻ ജേർണലിസം ആന്റ് മീഡിയ മാനേജ്മെൻ്റിന്റെ  കീഴിൽ 
2020 ഗ്ലോബൽ മീഡിയ ജേർണലിസം  കോഴ്സിൽ പങ്കെടുത്ത് പാസായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുടുംബ സംഗമവും റിയാദിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി റിയാദ് മീഡിയ ഫോറം പ്രസിഡൻ്റും മലയാളം ന്യൂസ് ചീഫ് റിപ്പോർട്ടറുമായ സുലൈമാൻ ഊരകം ഉൽഘാടനം ചെയ്തു.നാസർ നാഷ്ക്കോ അദ്ധ്യക്ഷനായി.

പ്രായം വിദ്യ അഭ്യസിക്കുന്നതിന് ഒരു  തടസ്സമല്ലെന്നും അറിവുകൾ നേടികൊണ്ടിരിക്കുന്നവർ ഉയർച്ചയുടെ ഓരോ പടവുകൾ  കയറിക്കൊണ്ടേയിരിക്കും എന്നതിന് ഉത്തമ മാതൃകയായിരുന്നു ഈ കോഴ്സിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ. പതിമൂന്ന് വയസ്സു മുതൽ അറുപത്തിയഞ്ച് വയസ്സുവരെയുള്ളവർ വിദ്യാർത്ഥികളായിരുന്നു എന്നതും കൗതുകം ഉളവാക്കി.

കോവിഡ് കാലത്തെ സംഘർഷങ്ങളിൽ നിന്നും മാറിനിന്നു കൊണ്ട് ഇത്തരത്തിലൊരു  ജേർണലിസം കോഴ്സിന് നേതൃത്വം കൊടുത്തത്  റിയാദിലെ സീനിയർ  മാധ്യമ പ്രവർത്തകനും ഇ എം ടി ന്യൂസ്‌  ഡയറക്ടറുമായ  ഉബൈദ് എടവണ്ണ  ആയിരുന്നു .
തികച്ചും നൂതനമായ വെർച്വൽ  സംവിധാനത്തിലൂടെ മാത്രം കണ്ടിരുന്ന സഹപാഠികളെ  നേരിൽ കണ്ടപ്പോഴുള്ള സന്തോഷം വാക്കുകൾക്കതീതമായിരുന്നു  എല്ലാവരുടെയും മുഖത്ത്.


ഡോ : എം ജി എസ് നാരായണൻ,
ഡോ: കവിത ബാലകൃഷ്ണൻ,
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്‌,
ഡോ. സെബാസ്റ്റിൻ പോൾ,
അപർണ്ണ കാർത്തിക  മീഡിയ വൺ,
ഡോ. പി കെ. നൗഷാദ്,
അഫ്താബ്  റഹ്മാൻ മീഡിയ വൺ,
വി. ജെ. നാസറുദ്ധീൻ  24 ന്യൂസ്‌ ചാനൽ,
ബഷീർ വള്ളിക്കുന്നു, ഡോ:.മൊഹമ്മദ്‌ അനിൽ,  
അനഘ, റംഷീദ്, എ .പി,അഹമ്മദ്,നിസാർ സയ്യിദ് 
സാജിദ് ആറാട്ടുപുഴ,
നജീം കൊച്ചുകലുങ്ക് മാധ്യമം, മുസാഫിർ 
തുടങ്ങിയ പ്രഗത്ഭരായ മാധ്യമ പ്രവർത്തകർ  ആയിരുന്നു  ക്ലാസുകൾ  നയിച്ചിരുന്നത്  എന്നതും ഈ  കോഴ്സിന്റെ  ഏറ്റവും  വലിയ  നേട്ടമായി  ഓരോ വിദ്യാർത്ഥികളും  അവരുടെ  അനുഭവങ്ങളിൽ പങ്കുവെച്ചു.


ഷിഹാബ്  കൊട്ടുകാട് സാമൂഹിക പ്രവർത്തകൻ,ഷംനാദ് കരുനാഗപ്പള്ളി ജീവൻ ന്യൂസ്‌,നാദിർഷാ റഹ്മാൻ വീക്ഷണം ഡയിലി, ജയൻ കൊടുങ്ങലൂർ  മലയാളമിത്രം,ഷിബു  ഉസ്മാൻ  റിയാദ് ഇന്ത്യൻ മീഡിയ ഫോറം കോർഡിനേറ്റർ,മുജീബ്  24 ചാനൽ തുടങ്ങിയ റിയാദിലെ മാധ്യമ, സാമൂഹിക, സാംസ്ക്കാരിക പ്രവർത്തകർ ചടങ്ങിൽ അനുമോദിച്ചു കൊണ്ട് സംസാരിച്ചു. 
തുടർന്ന് സർട്ടിഫിക്കറ്റിന് അർഹരായ  നാസർ നാഷ്ക്കോ, കമർബാനു  സലാം, ഇബ്രാഹിം  സുബ്ഹാൻ, സുരേഷ്  ശങ്കർ, ഫിജിന  കബീർ, ഇസ്മായിൽ,  അഷ്‌റഫ്‌  മേച്ചേരി, സഫീർ അലി, അബാൻ കനിയാൻ, നവാൽ  നബീസു, അബ്ദുൽ ബഷീർ എന്നിവർക്കായുള്ള  പുരസ്കാരങ്ങൾ ചടങ്ങിൽ  വിതരണം  ചെയ്തു.


ചടങ്ങിന് സുരേഷ് ശങ്കർ സ്വാഗതവും, ഇസ്മയിൽ നന്ദിയും പറഞ്ഞു.
ഹിബ അബ്ദുൽ സലാം അവതാരകയായിരുന്നു, മുഹമ്മദ് ഹിലാൽ, ഹസ്ന അബ്ദുൽ സലാം, ഹിബ അബ്ദുൽ സലാം, ഫിജ്ന കബീർ, അനാമിക  സുരേഷ് ശങ്കർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
.
Previous Post Next Post
3/TECH/col-right