Trending

എൻ. എസ്. എസ് ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു.

പൂനൂർ : ഐഎച്ആർഡി കോളേജ് രണ്ടാം വർഷ എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാരുണ്യതീരം ക്യാമ്പസ്സിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ ക്യാമ്പ് ഉൽഘടനം ചെയ്തു. ‌

ഹെൽത്ത്കെയർ ഫൗണ്ടേഷൻ പ്രൊജക്റ്റ് മാനേജർ മുഹമ്മദ്‌ നവാസ് ഐ പി, കാരുണ്യതീരം പ്രിൻസിപ്പാൾ ലുംതാസ് എന്നിവർ സംഘടനയെയും സ്ഥാപനത്തെയും പരിചയപ്പെടുത്തി.

രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പസ് ക്ലീനിങ് ഉച്ച വരെ തുടർന്നു. ഉച്ചക്ക് ശേഷം എൻ എസ് എസ് വിദ്യാർത്ഥികളും കാരുണ്യതീരത്തിലെ കുട്ടികളും സംയുക്തകുമായി കലാപരിപാടികൾ അവതരിപ്പിച്ചു. കാരുണ്യതീരം ക്യാമ്പസ്സിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനാർഹമാണെന്നും  ഭാവി പ്രവർത്തനങ്ങളിലെല്ലാം തങ്ങൾകൊണ്ടാവും വിധമുള്ള സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് അജ്മൽ പറഞ്ഞു.നാല് മണിയോട് കൂടി പരിപാടി അവസാനിച്ചു.
Previous Post Next Post
3/TECH/col-right