Trending

ജനവാസ മേഖലയിൽ ഫാം നിർമാണം: വാർഡ് മെമ്പർക്കെതിരെ യുള്ള കള്ളക്കേസ് പിൻവലിക്കുക;മടവൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്

മടവൂർ : മടവൂർ ഗ്രാമ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് കൊട്ടക്കാവയൽ പുതുശ്ശേരിമ്മൽ സ്ഥാപിതമായിക്കൊണ്ടിരിക്കുന്ന ഫാമിന്റെ ഉടമകൾ വാർഡ് മെമ്പർ ഷക്കീല ബഷീറിനെതിരെ നൽകിയ കള്ളക്കേസ് പിൻവലിക്കണമെന്നും പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടി കൾക്ക് നേതൃത്വം നൽകുമെന്നും മടവൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി പ്രസ്ഥാവിച്ചു.

സി. അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. ജനവാസ മേഖല യായിട്ട് പോലും ജനങ്ങൾ ക്ക് ബുദ്ധിമുട്ട് ആവാത്ത രീതിയിൽ പ്രവർത്തിക്കുന്നതിന് ഇടപെട്ട ജനപ്രതിനിധി യെ കള്ളക്കേസിൽ കുടുക്കാൻ വേണ്ടിയാണു ഫാം ഉടമകൾ ശ്രമിച്ചത്. ജനദ്രോഹമായ രീതിയിൽ തുടരാനാണ് ഉടമകൾ ശ്രമിക്കുന്നതെങ്കിൽ പ്രദേശവാസികളോടൊപ്പം സമരത്തിന് നേതൃത്വം നൽകുവാൻ സജ്ജരാണെന്നും മുന്നറിയിപ്പ് നൽകി.

മണ്ഡലം സെക്രട്ടറി കെ.പി. മുഹമ്മദൻസ്, ടി.കെ. അബൂബക്കർ മാസ്റ്റർ, പി.കെ. കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ, കെ.പി.അബ്ദുസ്സലാം, പി. മുഹമ്മദലി മാസ്റ്റർ, യു.പി. അസീസ് മാസ്റ്റർ, ഖലീൽ മടവൂർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right