Trending

അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഉജ്വല സ്മരണകളാണ് മലബാര്‍ സമരം.

കൊടുവള്ളി: അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഉജ്വല സ്മരണകളാണ് മലബാര്‍ സമരം നൂറാം വാര്‍ഷികത്തിലൂടെ ആഘോഷിക്കപ്പെടുന്നതെന്ന് ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന മലബാർ സമരത്തിൻ്റെ നൂറാം വാർഷികം സെമിനാർ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സാംസ്കാരിക പ്രവർത്തകൻ അഡ്വ.ശരീഫ് ഉള്ളത്ത് ഉദ്ഘാടനം ചെയ്തു.അഷ്റഫ് വാവാട് അധ്യക്ഷത വഹിച്ചു.ഗായികജയഭാരതി കുണ്ടോട്ടി,ബിന്ദു ടീച്ചർ,അഷ്റഫ് ലക്കിടി,ഷമീന അത്തോളി,ബാബുരാജ് പുത്തൂർ,മുജീബ് റഹ്മാൻ കരുവൻ പൊയിൽ, ഇ.കെ.ശൗക്കത്തലി ഓമശ്ശേരി, മുഹമ്മദ് അപ്പമണ്ണിൽ എന്നിവർ സംസാരിച്ചു.

ടി.അബ്ദുള്ള മാസ്റ്റർ ചേന്ദമംഗല്ലൂർ സ്വാഗതവും അബ്ദുറഹിമാൻ പന്നൂർ നന്ദിയും പറഞ്ഞു.

സാജിത താനൂർ, സുബൈദ തൃക്കരിപ്പൂർ, ഫാത്തിമ ഹുസൈൻ, ഹനമെഹറിൻ, സാക്കിർ പട്ടാമ്പി, സുലൈമാൻ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ സമരപ്പാട്ടുകളുടെ അവതരണവും നടന്നു.
Previous Post Next Post
3/TECH/col-right