താമരശ്ശേരി: ജനമനസ്സുകളിൽ ഇടം നേടിയ ജനനേതാവായിരുന്നു സി.മോയിൻകുട്ടി സാഹിബെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈ. പ്രസിഡണ്ടും മുൻ എം.എൽ.എയുമായ സി.മോയിൻകുട്ടിയുടെ ഒന്നാം ചരമദിനത്തിൻ്റെ ഭാഗമായി സി.മോയിൻകുട്ടി അനുസ്മരണ സമിതി താമരശ്ശേരിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ഏത് വിഷയങ്ങളെയും അനായാസം കൈകാര്യം ചെയ്യാനുള്ള സി.മോയിൻകുട്ടിയുടെ പാഠവം വിലമതിക്കാനാവാത്തതാണെന്നും മുസ്ലിം ലീഗ് പാർട്ടി അതിനെ നല്ലതുപോലെ ഉപയോഗപ്പെടുത്തിയെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സംബന്ധിച്ചു.
Tags:
THAMARASSERY