കൊടുവള്ളി:കൊടുവള്ളി നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ഡോ: എം.കെ മുനീർ എംഎൽഎ ആവിഷ്കരിക്കുന്ന "മെലഡി" സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. സ്കൂൾ-കോളേജ് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക, പഠനം കാര്യക്ഷമമാക്കുക തുടങ്ങിയവ പ്രധാന ലക്ഷ്യങ്ങളാണ്.
പദ്ധതി പ്രഖ്യാപനത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയത്തോടെ 285 ഫുൾ എ പ്ലസ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതെത്തുകയും,ഹയർ സെക്കണ്ടറി പരീക്ഷയിൽ 93 ഫുൾ എ പ്ലസ് ഉം സയൻസിൽ 100% വിജയവും നേടിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിനെയും,മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെയും അനുമോദിച്ചു.
ഡോ: എം കെ മുനീർ എംഎൽഎ ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ, ജെ.ടി അബ്ദുറഹ്മാൻ, അബ്ദു വെള്ളറ, നസ്റി, റംസീന നരിക്കുനി, സെലീന സിദ്ദിഖലി, എ. അരവിന്ദൻ, സുമ രാജേഷ്, കൗസർ മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.