പൂനൂർ: കാന്തപുരം ഈസ്റ്റ് എ എം എൽ പി സ്കൂൾ (ചോയിമഠം) പ്രവേശനോത്സവം കുരുന്നുകൾക്ക് ഹൃദ്യമായ അനുഭവമായി.കൊവിഡ് വ്യാപനം തീർത്ത പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം വിദ്യാർഥികൾ ആവേശപൂർവമാണ് രക്ഷിതാക്കൾക്കൊപ്പം സ്കൂളിലേക്ക് തിരികെയെത്തിയത്.
വിദ്യാർഥികളെ അധ്യാപകർ വിദ്യാലയ മുറ്റത്ത് വർണബലൂണുകൾ നൽകി സ്വീകരിച്ചു. ശേഷം മധുരവിതരണം നടത്തി.ദീർഘനാളത്തെ ഇടവേളക്ക് ശേഷം അധ്യാപകരെയും കൂട്ടുകാരെയും അവർ നേരിട്ടു കണ്ടു. കുശലം പറഞ്ഞും പാട്ടും കഥയുമായും അവർ ആദ്യദിനം ആഹ്ലാദകരമാക്കി.അധ്യാപകരുടെയും കുട്ടുകാരുടെയും സ്നേഹ സാമീപ്യം അനുഭവിച്ചറിഞ്ഞു.
പരിപാടി ഗ്രാമപഞ്ചായത്ത് അംഗം കെ കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എച്ച് എം. കെ താഹിറ, മാനേജർ ഇൻ ചാർജ് ശഫീഖ് കാന്തപുരം, പിടിഎ പ്രസിഡൻ്റ് ശമീർ കെ കെ , പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അസീസ് മുസ്ലിയാർ, ഹുമൈദ് മങ്ങാട് ,സാലിം കരുവാറ്റ, അശ്റഫ് കെ ടി അധ്യാപികമാരായ മീന പി എസ്, റീന കുമാരി, ഇ കെ ഷംല, കെ റൈഹാനത്ത്, ഹഫ്സത്ത് എ കെ, ഗ്രീഷ്മ, സബീന പി, ആഇശ ബീവി, ഫസീല പി കെ, സുൽഫത്ത് സംബന്ധിച്ചു.
വിദ്യാർഥികൾക്ക് സ്വാഗതമോതി ബാനറുകളും കുരുത്തോലകളും വർണബലൂണുകളും തൂക്കിയിരുന്നു.
Tags:
EDUCATION