Trending

കനത്തമഴയും കലുങ്ക് നിർമാണവും:വെള്ളക്കെട്ട് കൊണ്ട് പൊറുതി മുട്ടി യാത്രക്കാർ.

താമരശ്ശേരി: കനത്തമഴയും കലുങ്ക് നിർമാണവും കാരണം വെള്ളക്കെട്ട് കൊണ്ട് പൊറുതി മുട്ടി യാത്രക്കാർ. കനത്ത മഴയെ തുടർന്ന് താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് വാഹന യാത്രക്കാർക്കും, കച്ചവട ക്കാർക്കും ദുരിതമായി മാറി.

തച്ചംപൊയിൽ മുതൽ കൊയിലാണ്ടി വരെയാണ് റോഡിൽ വിവിധയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത്. എസ്റേററ്റ് മുക്ക് പെട്രോൾ പമ്പിന് മുൻവശം റോഡ് പുഴയായി മാറി. ചെറുവാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്ന് പോകുന്നത്.

റോഡിൽ കലുങ്കുകളുടെ നിർമ്മാണ പ്രവർത്തി നടക്കുന്നതാണ് മഴ പെയ്യുന്ന തോടെ വെളളക്കെട്ടിനു കാരണമാവുന്നത.രാത്രി യാത്രക്കാർ ,പ്രത്യേകിച്ചും ഇരുചക്ര വാഹനക്കാർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ പറയുന്നു.

Previous Post Next Post
3/TECH/col-right