Trending

ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു:നബിദിനാഘോഷങ്ങൾക്ക് ശനിയായ്ച്ച തുടക്കം

കോഴിക്കോട് :വിശുദ്ധ റബീഉൽ അവ്വൽ മാസത്തിന്റെ വരവറിയിച്ച് ഓൺലൈൻ സംയുക്ത നബിദിനാഘോഷ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമാവും. സാലിം മീഡിയ ഗ്രൂപ്പും പത്തോളം വാട്സപ്പ് കൂട്ടായ്മയും   സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈന്‍ നബിദിന പരിപാടിയിൽ വിവിധ സുന്നീ സംഘടനകളുടെയും പ്രസ്ഥാനങ്ങളുെയും പ്രവർത്തകർ പങ്കെടുക്കും.
     
 
കേരളത്തിനകത്തും  പുറത്തുനിന്നുമായി   അഞ്ചൂറിലധികം മത്സരാർത്ഥികളാണ് മീലാദ് ഫെസ്റ്റിൽ ഓൺലൈൻ മത്സരങ്ങളിൽ മാറ്റുരക്കുന്നത്. പ്രസംഗം, പാട്ട്, ബുർദ്ദ തുടങ്ങി എഴുപത്തഞ്ച്  ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.  ഒരു മാസം കാലം നീണ്ടു നിൽക്കുന്ന ഓൺലൈന്‍ പരിപാടിയിൽ മൗലിദ് പാരായണം ,പത്ത് കോടി സ്വാലാത്ത് സമർപ്പണം, സാംസ്കാരിക സമ്മേളനം എന്നിവയും നടക്കും.

സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം  തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ  നിർവഹിക്കും . Kpcc പ്രസിഡന്റ് നിയാസ്  തുടങ്ങി  സാമൂഹിക മത സാംസ്കാരിക നേതാക്കൾ എന്നിവരും പങ്കെടുക്കും.സയ്യിദ് മുത്തന്നൂര്‍ തങ്ങൾ  ഉദ്ഘാടനം ചെയ്യും. സയ്യിദ് സഫ്‌വാൻ ഏഴിമല തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

ഓണംപിള്ളി മുഹമ്മദ് ഫൈസി ,അബുഫിദ റഷാദി ഈരാറ്റുപേട്ട  , ഫസൽ സഖാഫി നരിക്കുനി  ,ഹമീജാൻ ലത്തീഫി ചാവക്കാട് , ഷജീര്‍ മന്നാനി വർക്കല  തുടങ്ങിയവർ സംബന്ധിക്കും. നവംബര്‍  08ന് പരിപാടി സമാപിക്കും.

ഓൺലൈൻ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സാലിം മീഡിയ ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right