Trending

പ്രതിഷേധ പ്രകടനം നടത്തി.


ഉത്തർപ്രദേശിൽ കർഷക സമരഭടൻമാരുടെ നേരേ വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയ ദാരുണവും ഭീകരവുമായ സംഭവത്തിൽ പ്രതിഷേധിച്ച് എളേറ്റിൽ വട്ടോളിയിൽ DYFI പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 


ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻറെ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊല്ലുകയും എട്ടു പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം അതിനിഷ്ഠൂരമാണ്.ഗാന്ധിജിയുടെ ഓർമ  ദിവസത്തിൻറെ പിറ്റേന്ന് തന്നെയാണ് ഇന്ത്യയിലെ കർഷകരോട് കരുണാരഹിതമായ  ഈ ആക്രമണം നടത്തിയത്.

അക്രമങ്ങളിൽ പ്രതിഷേധിച്ച്  എളേറ്റിൽ വട്ടോളിയിൽ DYFI നടത്തിയ പ്രതിഷേധ പ്രകടനത്തിന് വി. പി.സുൽഫിക്കർ, ദിജേഷ് വലിയപറമ്പ്, ടി. രവീന്ദ്രൻ , സി.ലോഹിതാക്ഷൻ, എൻ. കെ.സി. ബാലൻ എന്നിവർ നേതൃത്വം നൽകി.പരിപാടിയിൽ കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ അമർഷം രേഖപ്പെടുത്തി. 
Previous Post Next Post
3/TECH/col-right